ദുബായ് : കോവിഡ് സുരക്ഷാ നിയമലംഘനങ്ങൾക്ക് ദുബായിൽ ഒരു ടൂറിസ്റ്റ് ക്യാമ്പ് അടപ്പിക്കുകയും 50,000 ദിർഹം പിഴ ചുമത്തുകയും ചെയ്തു.
മുൻകരുതൽ നടപടികൾ പാലിക്കാതെ ഒത്തുചേരൽ സംഘടിപ്പിച്ചതിനാണ് നടപടി. ദുബായ് ടൂറിസം വകുപ്പുമായി സഹകരിച്ച് ദുബായ് പോലീസാണ് ഒരു മാസത്തേക്ക് ക്യാമ്പ് അടപ്പിച്ചതെന്ന് ദുബായ് മീഡിയാ ഓഫീസ് ട്വീറ്റ് ചെയ്തു. മുഖാവരണം ധരിക്കാതിരിക്കൽ, സാമൂഹിക അകലം പാലിക്കാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.