ദുബായ് : കഴിഞ്ഞ വർഷം ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) നടത്തിയത് 20 ലക്ഷത്തിലേറെ ഇടപാടുകൾ. 15 ലക്ഷത്തിലേറെ ഇടപാടുകളും നടന്നത് സ്മാർട്ട് ചാനലുകൾ വഴിയായിരുന്നുവെന്നും ആർ.ടി.എ. ലൈസൻസിങ് ഏജൻസി സി.ഇ.ഒ. അബ്ദുല്ല യൂസഫ് അൽ അലി പറഞ്ഞു. ഡൈവിങ് ലൈസൻസിനായി 105,653 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 86998 പേർക്കും ലൈസൻസ് നൽകി. 205,203 ലൈസൻസ് പുതുക്കൽ ഇടപാടുകളും 551,147 ഡ്രൈവിങ് ടെസ്റ്റുകളും നടത്തി.