ഷാർജ : പുണ്യമാസാരംഭത്തോടെ ഇഫ്‌താർ കിറ്റുകളുടെ വിതരണത്തിനും തുടക്കമായി. ഷാർജയിലെ കണ്ണൂർ സ്വദേശികളുടെ പുതിയ കൂട്ടായ്മയായ കണ്ണൂർ സാംസ്കാരിക വേദി (കസവ്) ആണ് ഷാർജ എമിറേറ്റ്സ് റെഡ് ക്രസന്റുമായി സഹകരിച്ച് ഇഫ്‌താർ കിറ്റുകൾ നൽകുന്നത്. റംസാനിൽ മുഴുവൻ കിറ്റുകൾ വിതരണം ചെയ്യുമെന്ന് കസവ് ഭാരവാഹികൾ അറിയിച്ചു. ഷാർജ റെഡ് ക്രസന്റ് ആസ്ഥാനത്ത് എത്തിക്കുന്ന കിറ്റുകൾ എമിറേറ്റിന്റെ വിവിധയിടങ്ങളിൽ വിതരണം ചെയ്യും. റംസാൻ മാസത്തിന്റെ ആദ്യദിവസം 150-ൽ അധികം കിറ്റുകൾ നോമ്പെടുക്കുന്നവർക്ക് എത്തിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ കിറ്റുകൾ വിതരണം ചെയ്യാൻ സാധിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ഇഫ്‌താർ കിറ്റുകൾ കൈമാറാൻ ആഗ്രഹിക്കുന്നവർ വിളിക്കുക: 050 2504968.