ദുബായ് : യു.എ.ഇയിൽ പുതുതായി 608 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 706 പേർ രോഗമുക്തി നേടി.

രണ്ട് പേർകൂടി കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. പുതിയതായി നടത്തിയ 3,11,171 പരിശോധനകളിൽനിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകൾപ്രകാരം ആകെ 7,30,743 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 7,22,073 പേർ രോഗമുക്തരായി. ആകെ മരണം 2,068. നിലവിൽ 6602 പേർ ചികിത്സയിലുണ്ട്.