ദുബായ് : ഗൾഫിലെ മുതിർന്ന മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ ആഷ അയ്യർ കുമാറിന്റെ 'ദാറ്റ് പെയിൻ ഇൻ ദി വോംബ്' പ്രകാശനം ചെയ്തു.

ഫിലിം ജേണലിസ്റ്റ് ഭാവന സൊമായ ദുബായിലാണ് പ്രകാശനം നിർവഹിച്ചത്. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം പ്രമേയമാക്കിയുള്ള പന്ത്രണ്ട് കഥകളുടെ സമാഹാരമാണിത്.

ആഷാ അയ്യർ കുമാറിന്റെ ആറാമത്തെ പുസ്തകമാണിത്. കഴിഞ്ഞ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ആശ മൂന്ന് പുസ്തകങ്ങളുമായി പങ്കെടുത്തിരുന്നു. പുസ്തകങ്ങൾ ആമസോൺ വഴി ലഭ്യമാണ്.