ദുബായ് : മസ്കറ്റ് ഇന്ത്യൻ സ്കൂൾ സംഘടിപ്പിച്ച ക്വിസ് മത്സരമായ ഇസ്‌ക്വിസിൽ അൽ ഗുബ്ര ഇന്ത്യൻ സ്കൂൾ ഒമ്പതാംക്ലാസ് വിദ്യാർഥിനി പവിത്ര നായർ ഒന്നാംസ്ഥാനം നേടി. ക്വിസ് മാസ്റ്റർ വിനയ് മുദലിയാരാണ് വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരം നടത്തിയത്. 21 ഇന്ത്യൻ സ്കൂളുകളിൽനിന്നുള്ള 6300 വിദ്യാർഥികൾ മത്സരത്തിന്റെ ഭാഗമായി.

ലോകചരിത്രം, സംസ്കാരം, കലാരൂപങ്ങൾ, പരിസ്ഥിതി, കായികം, സാഹിത്യം തുടങ്ങിയ വിഷയങ്ങൾ ചേർത്തുകൊണ്ടാണ് വിവിധ ഘട്ട മത്സരങ്ങൾ നടന്നത്. സ്കൂൾ ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. വിദ്യാഭ്യാസ ഉപദേശകൻ എം.പി. വിനോഭ, അസി. ഉപദേശകൻ അലക്സ് സി. ജോസഫ് എന്നിവർ സംബന്ധിച്ചു.