അബുദാബി : കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി അബുദാബി കേരള സോഷ്യൽ സെന്റർ (കെ.എസ്.സി.) ഒക്ടോബർ 29 വെള്ളിയാഴ്ച കുട്ടികൾക്കും മുതിർന്നവർക്കുമായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. കുട്ടികളെ ജൂനിയർ (8 മുതൽ 12 വയസ്സുവരെ) സീനിയർ (12 മുതൽ 16 വയസ്സു വരെ) വിഭാഗങ്ങളാക്കി തരംതിരിച്ചാണ് മത്സരം നടത്തുന്നത്. 16 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് മുതിർന്നവരുടെ വിഭാഗത്തിൽ മത്സരിക്കാം. വ്യക്തിഗത വിഭാഗത്തിലായിരിക്കും മത്സരം സംഘടിപ്പിക്കുക. പൂർണമായും കേരളവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മത്സരത്തിൽ ചോദ്യങ്ങളായി ഉൾപ്പെടുത്തുക. പങ്കെടുക്കാൻ കുട്ടികളും മുതിർന്നവരും 24 -ന് അകം 02-6314455 എന്ന നമ്പറിൽ പേര് രജിസ്റ്റർചെയ്യണം.