ഷാർജ : അടുത്ത മാസം അഞ്ചിന് സഫാരി മാളിൽ നടക്കുന്ന അനന്തം പൊന്നോണം 2021 ഓണാഘോഷത്തോടനുബന്ധിച്ചുള്ള അനന്തഭാഗ്യം മുഖ്യ രക്ഷാധികാരി ബാബു വർഗീസ് ഖാജ മുഹ്‌നുദീന് നൽകി പ്രകാശനം ചെയ്തു. പ്രസിഡന്റ് കെ.എസ്. ചന്ദ്രാബാബു, ജനറൽ സെക്രട്ടറി ഖാൻ പാറയിൽ, ബിജോയ് ദാസ്, വിജയൻ നായർ, അഭിലാഷ് മണമ്പൂർ തുടങ്ങിയവർ പങ്കെടുത്തു.