ദുബായ് : ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപമിറക്കിയവരിൽ അധികവും ഇന്ത്യക്കാരെന്ന് റിപ്പോർട്ട്. 5246 ഇന്ത്യാക്കാരാണ് റിയൽ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപമിറക്കിയിരിക്കുന്നത്. സ്വദേശികളെ മറികടന്നാണ് ഈ രംഗത്തെ ഇന്ത്യയുടെ നേട്ടം.

5172 ഇമറാത്തികളാണ് ദുബായിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപകരായിട്ടുള്ളത്. 2096 നിക്ഷേപകരുള്ള ചൈന ഇന്ത്യയ്ക്ക് പിന്നിലാണ്. സൗദി അറേബ്യയിൽനിന്നുള്ള 2198 പേരും പാകിസ്താനിൽനിന്ന് 1913 പേരും ദുബായിൽ നിക്ഷേപമിറക്കിയിട്ടുണ്ട്.