ദുബായ് : പിതാവിന്റെ മരണത്തിൽ ഉത്തരവാദിയെന്നാരോപിച്ച് നഴ്‌സിനെ മർദിച്ചയാൾക്ക് ആറുമാസം തടവ്. ദുബായ് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്.

മർദനത്തിന്റെ ആഘാതത്തിൽ നഴ്‌സിന് ശ്രവണ വൈകല്യമുണ്ടായതായാണ് വിവരം. ദുബായിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. പിതാവിന്റെ മരണത്തിന് നഴ്‌സിങ് സ്റ്റാഫാണ് ഉത്തരവാദിയെന്ന് പ്രതി വിശ്വസിച്ചിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ജി.സി.സിയിൽനിന്നുള്ളയാളാണ് പ്രതി.