അബുദാബി : വലിയ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി 50 ശതമാനംവരെ ഇളവുമായി ലുലു. ‘ബിഗ് ഈദ് ഡീൽസ്’ എന്നപേരിൽ ജൂലായ് 15 മുതൽ 25 വരെയാണ് ഇളവുകൾ ലഭിക്കുക. ഭക്ഷ്യവസ്തുക്കൾ, വീട്ടുപകരണങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവയെല്ലാം കുറഞ്ഞനിരക്കിൽ സ്വന്തമാക്കാൻ കഴിയും. ഇതിനുപുറമെ വ്യത്യസ്ത ഭക്ഷണവിഭവങ്ങൾ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേളയ്ക്കും തുടക്കമായിട്ടുണ്ട്. ബിരിയാണി ഫെസ്റ്റിവലും പഴവിപണിയും പ്രത്യേകതയാണ്.

അബുദാബി വേൾഡ് ട്രേഡ് സെന്റർ മാളിൽ നടന്ന ചടങ്ങിൽ അഹമ്മദ് അൽ ഹാഷിമി ബിഗ് ഈദ് ഡീൽസ് ഉദ്ഘാടനംചെയ്തു. ലുലു ഗ്രൂപ്പ് സി.ഇ.ഒ. സൈഫി രൂപവാല, ലുലു അബുദാബി, അൽ ദഫ്‌റ മേഖല ഡയറക്ടർ ടി.പി. അബൂബക്കർ എന്നിവർ പങ്കെടുത്തു.

യു.എ.ഇ.യിലെ ലുലു ഹൈപ്പർമാർക്കറ്റുകൾക്ക് പുറമെ മറ്റു ജി.സി.സി. രാജ്യങ്ങൾ, ഇന്ത്യ, മലേഷ്യ, ഇൻഡൊനീഷ്യ എന്നിവിടങ്ങളിലെ ശാഖകളിലും ഓൺലൈനായി സാധനങ്ങൾ വാങ്ങുന്നവർക്കും ഇളവുകൾ ലഭ്യമാക്കിയിട്ടുണ്ട്. ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ലുലു മാറിയതായും പെരുന്നാൾ ആഘോഷങ്ങൾക്കായി മികച്ച സാഹചര്യമാണ് ഒരുക്കിയിരിക്കുന്നതെന്നും ഏവർക്കും ആശംസകൾ നേരുന്നതായും സൈഫി രൂപവാല പറഞ്ഞു.

ആഘോഷവേളകൾക്ക് അനുയോജ്യമായി ചിട്ടപ്പെടുത്തിയ ഷോപ്പിങ് കാർഡും ലുലുവിന്റെ പ്രത്യേകതയാണ്. പെരുന്നാൾ, പിറന്നാൾ, വാർഷികാഘോഷങ്ങൾ എന്നിവയ്ക്കെല്ലാം പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാവുന്ന പലതവണ ഉപയോഗിക്കാവുന്ന ഒരുവർഷംവരെ കാലാവധിയുള്ളതാണ് കാർഡുകൾ.