കൃത്യമായ സാമൂഹിക അകലം പാലിച്ചിരിക്കണം. നാല് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന രീതിയിൽ ആളുകൾ തമ്മിൽ അകലം വേണം.
മുഴുവൻ സമയവും മുഖാവരണം ധരിക്കുകയും ഇടയ്ക്കിടെ കൈകൾ അണുവിമുക്തമാക്കുകയും വേണം.
ഹോട്ടലുകൾ, ബാറുകൾ, പബ്ബുകൾ എന്നിവിടങ്ങളിലേക്ക് പോകുകയാണെങ്കിൽ ആദ്യം സീറ്റ് ബുക്ക് ചെയ്യണം.
ഒരു വലിയ ടേബിളിൽ പരമാവധി അഞ്ചുപേർ. രണ്ട് മീറ്റർ അകലം.
കൈകൊടുക്കൽ, കെട്ടിപ്പിടിക്കൽ, ചുംബിക്കൽ എന്നിവ പാടില്ല.
അതിഥികൾ മുഖാമുഖം ഇരിക്കുന്നതും അടുത്തിടപഴകുന്നതും ഒഴിവാക്കണം.
പാർട്ടികൾ നാല് മണിക്കൂറിൽ കൂടരുത്.
പ്രായമായവർ, വിട്ടുമാറാത്ത അസുഖങ്ങളുള്ളവർ, ഗുരുതരമായ രോഗങ്ങളുള്ളവർ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കാതിരിക്കാൻ ശ്രദ്ധിക്കണം.
കോവിഡ് ലക്ഷണങ്ങളുള്ളവർ നിർബന്ധമായും ചടങ്ങുകളിൽനിന്ന് വിട്ടുനിൽക്കണം.