ദുബായ് : ഇസ്രയേലിലെ യു.എ.ഇ.യുടെ ആദ്യ സ്ഥാനപതിയായി മുഹമ്മദ് മഹമൂദ് അൽ ഖജ ചുമതലയേറ്റു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ടെൽ അവീവിലാണ് യു.എ.ഇ.യുടെ സ്ഥാനപതി കാര്യാലയം. യു.എ.ഇ. വിദേശകാര്യ മന്ത്രാലയത്തിലെ ചീഫ് ഓഫ് സ്റ്റാഫ് പദവിയിൽ നിന്നാണ് അൽ ഖജ സ്ഥാപനപതിയായി ചുമതലയേൽക്കുന്നത്. അബുദാബിയിൽ ഇസ്രയേൽ എംബസി ജനുവരിയിൽ തുറന്നിരുന്നു.