ഷാർജ : വ്യക്തിത്വവികസനത്തിനും സർഗവാസനകൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകാൻ കുട്ടികൾക്കായി പരിശീലനക്ലാസ് നടന്നു.

ഷാർജ അൽവാഫാ ചിൽഡ്രൻ സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിലാണ് പരിശീലനം നൽകിയത്. മികച്ച വിദ്യാഭ്യാസം നൽകുന്നതോടൊപ്പം എഴുതാനും വരയ്ക്കാനും പാട്ടുപാടാനും കഴിവുള്ള കുട്ടികളെ ആ രംഗത്തേക്കുകൂടി വളർത്തിക്കൊണ്ടുവരാനാണ് പരിശീലനക്ലാസിലൂടെ ശ്രമിച്ചത്. അനു പ്രമോദ് ക്ലാസുകളെടുത്തു.