ദുബായ് : മേഖലയുടെ സുസ്ഥിരതയ്ക്ക് യു.എ.ഇ. വഹിക്കുന്ന പങ്ക് നിർണായകമെന്ന് മുൻ ബ്രിട്ടീഷ് സായുധസേന മേധാവി നിക്കോളാസ് പാട്രിക് കാർട്ടർ അഭിപ്രായപ്പെട്ടു. ലോകം വികസന പാതയിലുള്ള മത്സരയോട്ടത്തിലാണ്. യു.എ.ഇ.യെപ്പോലെ ഞങ്ങൾ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ പങ്കിടുന്നരാജ്യങ്ങൾ വികസനപാതയിൽ മുന്നേറുമ്പോഴും മേഖലയിൽ കൂടുതൽ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാൻ സംഭാവനകൾ നല്കുന്നുവെന്നത് സന്തോഷകരമായ കാര്യമാണ്. ഈ ശ്രമത്തിന് നമുക്കെല്ലാം പങ്കാളികളാകാമെന്നും അദ്ദേഹം പറഞ്ഞു.

ദുബായിൽ പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.

അഫ്ഗാനിസ്താൻ, ബോസ്‌നിയ, ജർമനി, ഇറാഖ്, കൊസോവോ തുടങ്ങിയ ഇടങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുള്ള അദ്ദേഹത്തിന് ഗൾഫ് മേഖലയിലെ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ അവബോധമാണുള്ളത്.