ഷാർജ : എമിറേറ്റിലെ തൊഴിലാളികൾക്കായി വാം വിന്റർ കാമ്പയിൻ തുടങ്ങി. രാജ്യത്ത് തണുപ്പു കടുത്തതോടെയാണ് ഷാർജ ചാരിറ്റി ഇന്റർനാഷണലിന്റെ (എസ്.സി.ഐ.) നേതൃത്വത്തിൽ ലേബർ സ്റ്റാൻഡേർഡ് ഡെവലപ്‌മെന്റ് അതോറിറ്റി (എൽ.എസ്.ഡി.എ.) കാമ്പയിൻ തുടങ്ങിയത്. തണുപ്പുകാലത്ത് ധരിക്കാനുള്ള വസ്ത്രങ്ങളടങ്ങിയ അഞ്ഞൂറോളം കിറ്റുകളാണ് എസ്.സി.ഐ., എൽ.എസ്.ഡി.എ. മാനേജ്‌മെന്റിന്റെ ഏകോപനത്തിൽ തൊഴിലാളികൾക്കായി വിതരണംചെയ്തത്. കാമ്പയിന്റെ വിജയത്തിൽ എൽ.എസ്.ഡി.എ. ചെയർമാൻ സലേം യൂസഫ് അൽ ഖസീർ സംതൃപ്തിരേഖപ്പെടുത്തി. ശൈത്യകാലത്തും വേനൽക്കാലത്തും തൊഴിലാളികൾക്കുവേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.