ദുബായ് : രണ്ടാമത് എക്സ്‌പോ 2020 റൺ 22-ന് നടക്കും. എക്സ്‌പോ 2020 വില്ലേജിലെ വിസ്മയകരമായ 192 പവിലിയനുകളിലൂടെ കടന്നുപോകുന്ന മനോഹരമായ പാതയിലൂടെയാണ് എക്സ്‌പോ റൺ നടക്കുക. എക്സ്‌പോ 2020 ദുബായിയും ദുബായ് സ്പോർട്‌സ് കൗൺസിലും സംയുക്തമായാണ് റൺ സംഘടിപ്പിക്കുന്നത്. താമസക്കാർക്കും സന്ദർശകർക്കും പ്രായഭേദമെന്യേ പങ്കെടുക്കാം. മൂന്നു കി.മീ, അഞ്ചു കി.മീ, 10 കി.മീ എന്നിങ്ങനെയാണ് മത്സരം.