ദുബായ് : മിനാ റാഷിദിലുള്ള കോവിഡ്-19 ഡ്രൈവ് ത്രൂ പരിശോധനകേന്ദ്രം ശാശ്വതമായി അടച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (സേഹ) അറിയിച്ചു.

ദുബായിൽ കോവിഡ് പി.സി.ആർ. പരിശോധനയോ വാക്സിനേഷനോ ആവശ്യമുള്ളവർ സേഹ ആപ്പ് വഴി സിറ്റി വാക്കിലോ അൽ ഖവനീജിലോ ഉള്ള സേഹ ഡ്രൈവ് ത്രൂ സർവീസ് സെന്ററിൽ പോകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഈ കേന്ദ്രങ്ങൾ എല്ലാദിവസവും രാവിലെ 10 മണി മുതൽ രാത്രി എട്ട് വരെ പ്രവർത്തിക്കും. വിവരങ്ങൾക്ക് www.seha.ae/screening-locations