ഷാർജ : കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ എഴുത്തുകാരൻ ഡോ. ജോർജ് ഓണക്കൂറിന് ഷാർജ ഇന്ത്യൻ അസോസിയേഷൻ സ്വീകരണം നൽകി. കോൺഫറൻസ് ഹാളിൽ നടന്ന സ്വീകരണയോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം ഫലകം സമ്മാനിച്ചു.

സ്നേഹവും മാനവികതയും മനസ്സിൽ സൂക്ഷിക്കുന്നതുകൊണ്ടാണ് എഴുത്തുകൾ ഉണ്ടാവുന്നതെന്ന് മറുപടി പ്രസംഗത്തിൽ ജോർജ് ഓണക്കൂർ പറഞ്ഞു. എഴുത്തുകാരുടെ ജോലി സമൂഹത്തിന് നന്മയുടെ വെളിച്ചം പകരലാണ്. തെറ്റുചെയ്യുന്നവരെ തിരുത്തുകയും മനുഷ്യപക്ഷത്തുനിൽക്കുകയുമാണ് എഴുത്തുകാരുടെ കർത്തവ്യമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഭാരവാഹികളായ ടി.വി. നസീർ, ശ്രീനാഥൻ ടി.കെ. എന്നിവരും സംസാരിച്ചു. ബാബു വർഗീസ് ഓണക്കൂറിന് ബൊക്കെ സമ്മാനിച്ചു.