ദുബായ് : ഒരേസമയം 300 വിശ്വാസികളെ ഉൾക്കൊള്ളാവുന്ന തരത്തിൽ ഹത്തയിൽ പുതിയ പള്ളി ഉയർന്നു. ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് പഴയ പള്ളി പുനർനിർമിച്ചാണ് വിപുലമാക്കിയത്.
1133.42 ചതുരശ്രമീറ്റർ വിസ്തൃതിയിൽ പർവതപ്രദേശങ്ങൾക്കിടയിലാണ് ഒബയ്ദ് അൽ ഖത്താമി അൽ സുവൈദി പള്ളി. യഥാർഥ ഇസ്‌ലാമിക വാസ്തുവിദ്യയിൽ നിർമിച്ചിരിക്കുന്ന പള്ളിയിൽ നിശ്ചയദാർഢ്യമുള്ളവർക്കായി പ്രത്യേക സജ്ജീകരണങ്ങളും ഇമാമിനുള്ള താമസവും പാർക്കിങ് സൗകര്യങ്ങളുണ്ട്.
2020-ൽ യു.എ.ഇ. ധനമന്ത്രി ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം സംഭാവനചെയ്ത ഫണ്ടുകളുപയോഗിച്ചാണ് പള്ളി പുനർനിർമിച്ചത്.