ദുബായ് : കോവിഡ് മാനദണ്ഡങ്ങൽ പാലിക്കാതിരുന്ന മൂന്ന് സ്ഥാപനങ്ങൾക്ക് ദുബായിൽ പിഴ ചുമത്തി. ഒരു സ്ഥാപനത്തിന്റെ പെർമിറ്റും ദുബായ് സാമ്പത്തികവകുപ്പ് റദ്ദാക്കി. അതേസമയം വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ 109 സ്ഥാപനങ്ങൾ കോവിഡ് നിയമങ്ങൾ പാലിക്കുന്നതായി കണ്ടെത്തിയെന്ന് അതോറിറ്റി അറിയിച്ചു.