ഷാർജ : കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ വെള്ളിയാഴ്ച കോൺസുലാർ സേവനം ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് കെ.സി. അബൂബക്കർ അറിയിച്ചു.
ഉച്ചയ്ക്ക് 3.30 മുതലായിരിക്കും സേവനം. പവർ ഓഫ് അറ്റോർണി, അറ്റസ്റ്റേഷൻ, അഫിഡവിറ്റുകൾ തുടങ്ങി കോൺസുലേറ്റുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങളും ലഭ്യമാകും. കൽബ, ഫുജൈറ, ഖോർഫക്കാൻ, ദിബ്ബ, മസാഫി, ദൈദ്, തുടങ്ങിയ സമീപപ്രദേശങ്ങളിൽ ഉള്ളവർക്ക് അവസരം പ്രയോജനപ്പെടുത്താം.
പാസ്പോർട്ട് സേവനങ്ങൾ വെള്ളിയാഴ്ചയൊഴികെ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയും വൈകുന്നേരം നാലുമുതൽ രാത്രി എട്ടുവരെയും ക്ലബ്ബിൽ പ്രവർത്തിക്കുന്ന ബി.എൽ.എസ്. കേന്ദ്രത്തിലുണ്ടായിരിക്കും. വിവരങ്ങൾക്ക്: 0551062395.