ദുബായ് : ഇസ്രയേലിലേക്ക് പോകാൻ വിസമ്മതിച്ച പൈലറ്റിനെ പിരിച്ചുവിട്ടെന്ന വാർത്ത എമിറേറ്റ്‌സ് എയർലൈൻസ് നിഷേധിച്ചു. ടെൽ അവീവിലേക്ക് വിമാനം പറത്താൻ വിസമ്മതിച്ച ടുണീഷ്യൻ പൈലറ്റിനെ ജോലിയിൽനിന്ന് പറഞ്ഞുവിട്ടെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച അഭ്യൂഹങ്ങൾ വ്യാജമാണെന്ന് എമിറേറ്റ്‌സ് പ്രതികരിച്ചു. മൊനം സാഹിബ് അൽ തബ എന്ന പേരിലൊരു പൈലറ്റിനെയും എമിറേറ്റ്‌സ് നിയമിച്ചിട്ടില്ല. വ്യാജവാർത്തകളാണ് പ്രചരിക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ളബന്ധം സാധാരണ നിലയിലായതിനുശേഷം രാജ്യത്തിന് അകത്തേക്കും പുറത്തേക്കും തടസ്സമില്ലാതെ സർവീസ് നടത്തുന്നായി എമിറേറ്റ്‌സ് അറിയിച്ചു.