കൊച്ചി : യോഗാ ഗുരു ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള ‘പതഞ്ജലി ആയുർവേദ് ലിമിറ്റഡ്’, ഐ.ടി. അടിത്തറ ശക്തിപ്പെടുത്തുന്നു. പതഞ്ജലി മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ ആചാര്യ ബാൽകൃഷ്ണയുടെ നേതൃത്വത്തിൽ ആരംഭിച്ച ഐ.ടി. സൊലൂഷൻസ് കമ്പനിയായ ‘ഭറുവ സൊലൂഷൻസാ’ണ് ഈ പ്രക്രിയയ്ക്ക് നേതൃത്വം വഹിക്കുന്നത്.

ഏറ്റവും ശക്തമായ സപ്ലൈ ചെയിൻ മാനേജ്‌മെന്റും വിതരണ സംവിധാനവുമാണ് പതഞ്ജലിക്കുള്ളതെന്ന് ആചാര്യ ബാൽകൃഷ്ണ പറഞ്ഞു. ഏതൊരു വൻകിട കമ്പനികളോടും കിടപിടിക്കുന്നതാണ് ഇതെന്നും അദ്ദേഹം അവകാശപ്പെട്ടു.