മുംബൈ :ടാറ്റ ഗ്രൂപ്പിന്റെയും സിങ്കപ്പുർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താരയുടെ പുതിയ സി.ഇ.ഒ. ആയി വിനോദ് കണ്ണനെ നിയമിച്ചു. നിലവിലെ സി. ഇ.ഒ. ലെസ്‌ലി തങ് സിങ്കപ്പുർ എയർലൈൻസിൽ ഉന്നതപദവിയിലേക്ക് പോകുന്ന ഒഴിവിലാണ് വിസ്താരയുടെ ചീഫ് കൊമേഴ്സ്യൽ ഓഫീസർ ആയ വിനോദ് കണ്ണന് പുതിയ ചുമതല നൽകിയിരിക്കുന്നത്. 2022 ജനുവരി ഒന്നിന് അദ്ദേഹം സ്ഥാനമേൽക്കും.