ദുബായ് : കോവാക്‌സിന് അംഗീകാരം ലഭിക്കാനുള്ള നടപടികൾ വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രവാസിലീഗൽ സെൽ ഡൽഹി ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചു.

പ്രവാസി ലീഗൽ സെല്ലിനുവേണ്ടി ഗ്ലോബൽ പ്രസിഡന്റ് ജോസ് അബ്രഹാം ആണ് ഹർജി സമർപ്പിച്ചത്.

മേയ് മാസത്തിലാണ് പ്രവാസിലീഗൽ സെൽ ഹർജി സമർപ്പിച്ചത്.

പ്രവാസികളുടെ വാക്സിനേഷൻ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതി നിർദേശമുണ്ടായിട്ടും നടപടികൾ വൈകുന്നതും കോവാക്സിൻ ഇന്ത്യയിൽനിന്ന് സ്വീകരിച്ചതിന്റെപേരിൽ ഇനിയും വിദേശയാത്ര നടത്താൻ സാധിക്കാത്ത പ്രവാസികളുടെ സാഹചര്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.