ഷാർജ : തുംബെ ഗ്രൂപ്പ് ഹെൽത്ത് കെയർ ഡിവിഷനിലെ തുംബെ മെഡിക്കൽ ആൻഡ് ഡെന്റൽ സ്പെഷ്യാലിറ്റി സെന്റർ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി ആരോഗ്യ പരിശോധനാ പാക്കേജ് നൽകുന്നു. ഷാർജയിൽ ഒക്ടോബർ 10 വരെയാണ് പാക്കേജ് നൽകുക.

2000 ദിർഹം വിലവരുന്ന വിറ്റാമിൻ ഡി, തൈറോയ്ഡ് പരിശോധന, കൊളസ്ട്രോൾ പ്രൊഫൈൽ, വൃക്ക പ്രവർത്തന പരിശോധന, കരൾ പ്രവർത്തന പരിശോധന, സി.ബി.സി. എന്നിവയും ഡയബറ്റിക് പ്രൊഫൈൽ അടങ്ങുന്ന പാക്കേജ് വെറും 100 ദിർഹത്തിനും നൽകുന്നു.

കൂടാതെ തുംബെ മെഡിക്കൽ ആൻഡ് ഡെന്റൽ സ്പെഷ്യലിറ്റി സെന്ററും ഷാർജ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് റിസർച്ച് സെന്ററും ചേർന്ന് 29-ന് വൈകുന്നേരം അഞ്ചുമുതൽ 10 വരെ രക്തദാന ക്യാമ്പും നടത്തും. ഫോൺ: 056 5043555.