കൊച്ചി : ആഗോള ഓപ്പൺ സോഴ്സ് പ്ലാറ്റ്ഫോമായ ‘ഗിറ്റ്ഹബ്’, ഇന്ത്യയിലെ ഡെവലപ്പർമാർക്കായി ഒരുക്കിയ ഓപ്പൺ സോഴ്സ് ഗ്രാന്റിന് നാലു മലയാളികൾ അർഹരായി.

‘ഹോപ്സ്കോച്ച്’ എന്ന ഡെവലപ്പർ ടൂൾ സ്റ്റാർട്ട്അപ്പിന്റെ ഫൗണ്ടറും സി.ഇ.ഒ.യുമായ തൃശ്ശൂർ അന്തിക്കാട് സ്വദേശി ലിയാസ് തോമസ്, ‘കൊറോണ സേഫ്’ എന്ന പേരിൽ പാൻഡെമിക് മാനേജ്മെന്റ് പ്ലാറ്റ്ഫോം വികസിപ്പിച്ച പന്തളം സ്വദേശി ബോധിഷ് തോമസ്, ‘നത്തിങ് പ്രൈവറ്റ്’ എന്ന പേരിൽ സൈബർ പ്രൈവസി പ്ലാറ്റ്ഫോം ഒരുക്കിയ കൊല്ലം സ്വദേശി ആർ. ഗൗതംകൃഷ്ണ, കൊച്ചി രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ ജെഫ്രിൻ ജോസ് എന്നിവരാണ് ഗ്രാന്റിന് അർഹരായ മലയാളികൾ.

ഇവരുൾപ്പെടെ ഇന്ത്യയിലെ 15 പേർക്കാണ് ഗ്രാന്റ് ലഭിച്ചത്. എല്ലാവർക്കുംകൂടി ഒരു കോടി രൂപയാണ് ലഭിക്കുക.