മുംബൈ : ഇന്ത്യയിലെയും സിങ്കപ്പുരിലെയും ഡിജിറ്റൽ പേമെന്റ് സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിക്കാൻ കേന്ദ്രബാങ്കുകൾ തീരുമാനിച്ചു. ഇന്ത്യയിലെ യുണിഫൈഡ് പേമെന്റ്സ് ഇന്റർഫേസും (യു.പി.ഐ.) മോണിറ്ററി അതോറിറ്റി ഓഫ് സിങ്കപ്പുരിന്റെ ‘പേ നൗ’വും ബന്ധിപ്പിക്കാനാണ് പദ്ധതി. അതിവേഗം കുറഞ്ഞചെലവിൽ പണം കൈമാറ്റം സാധ്യമാക്കുന്നതാണ് പദ്ധതിയെന്ന് റിസർവ് ബാങ്ക് പത്രക്കുറിപ്പിൽ അറിയിച്ചു. 2022 ജൂലായ് മുതലാകും ഇതു നടപ്പാകുക.

പേമെന്റ് സംവിധാനങ്ങൾ ബന്ധിപ്പിക്കുന്നതുവഴി ഇരു രാജ്യങ്ങളിലെയും ഉപഭോക്താക്കൾക്ക് ഈ പ്ലാറ്റ്ഫോമുകളിൽ പ്രത്യേകം രജിസ്റ്റർചെയ്യാതെ പരസ്പരം പണംകൈമാറാനാകും. അതിർത്തികടന്നുള്ള ഇടപാടുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ പദ്ധതി പുതിയ നാഴികക്കല്ലാകുമെന്ന് ഇരു കേന്ദ്രബാങ്കുകളും അഭിപ്രായപ്പെട്ടു.