ദുബായ് : യു.എ.ഇ.യിലുള്ള ഇരിങ്ങാലക്കുടക്കാരുടെ കൂട്ടായ്മയായ കെ.എൽ.45 യു.എ.ഇ. ആദ്യ ഓണാഘോഷം സംഘടിപ്പിച്ചു.

അവാനി ഹോട്ടലിൽ നടന്ന ആഘോഷത്തിൽ മാവേലി വരവേൽപ്പും ഓണസദ്യയും വിവിധ കലാപരിപാടികളും അരങ്ങേറി.

യു.എ.ഇ.യിലെ വിവിധ സാമൂഹിക പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. കോവിഡ് വ്യാപനകാലത്ത് നാട്ടുകാരായ പ്രവാസികൾക്കായി സഹായങ്ങൾ നൽകാൻ രൂപവത്‌കരിക്കപ്പെട്ട കോവിഡ് ഹെൽപ്പ്‌ ഡെസ്ക് എന്ന വാട്‌സാപ്പ് കൂട്ടായ്മയാണ് കെ.എൽ. 45 യു.എ.ഇ. ആയി മാറിയത്.

ഷാർജ : ഇന്ദിരാഗാന്ധി വീക്ഷണം ഫോറം ഷാർജ യൂണിറ്റ് വെള്ളിയാഴ്ച ഓണാഘോഷം സംഘടിപ്പിക്കുന്നു.

ഷാർജ സഫാരിഹാളിൽ പൊന്നോണം 2021 എന്നപേരിൽ രാവിലെ 9.30 മുതൽ നാലുവരെയാണ് ആഘോഷം.

ഷാർജ : യു.എ.ഇ.യിലെ കണ്ണൂർ ജില്ലാകൂട്ടായ്മയായ വെയ്ക് ഓണാഘോഷം സംഘടിപ്പിക്കുന്നു. അജ്മാൻ യാക്കൂബ് ഫാമിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ രാത്രി ഒമ്പതുവരെയാണ് ആഘോഷം. വെയ്ക് അംഗങ്ങളും കുടുംബവും പങ്കെടുക്കുന്ന കലാപരിപാടികൾ പൂക്കളം, ചെണ്ടമേളം എന്നിവ ഉൾപ്പെടുത്തി വെയ്ക് ഓണനിലാവ് എന്നപേരിലാണ് ആഘോഷം.