ദുബായ് : കാസർകോട്് തോണിമറിഞ്ഞ് അപകടത്തിൽപ്പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തിയ ബേക്കൽ സ്വദേശി ബബീഷ് ബാലകൃഷ്ണനെ അക്കാഫ് വൊളന്റിയർ ഗ്രൂപ്പ് ബ്രേവറി അവാർഡ് നൽകി ആദരിക്കുന്നു. 50,000 രൂപയും ഫലകവും നൽകിയാണ് ആദരിക്കുക. കാസർകോട് ബബീഷിന്റെ വസതിയിൽ അക്കാഫ് വൊളന്റിയർ ഗ്രൂപ്പ് പ്രവർത്തകർ നേരിട്ടെത്തി അവാർഡ് കൈമാറുമെന്ന് സീനിയർ വൊളന്റിയർ പോൾ ടി ജോസഫ് അറിയിച്ചു