ദുബായ് : സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവൻ യു.എ.ഇ. ഗോൾഡൻ വിസ സ്വീകരിച്ചു. അബുദാബി സർക്കാരിന്റെ അതിഥിയായി എത്തിയ സന്തോഷ് ശിവൻ ഒമർ അബ്ദുല്ല അൽ ദാർമാക്കിയിൽനിന്നാണ് ഗോൾഡൻ വിസ സ്വീകരിച്ചത്.

ബിസിനസുകാർ, ഡോക്ടർമാർ, മികച്ച വിജയം നേടിയ വിദ്യാർഥികൾ, ഗവേഷകർ എന്നിവരടക്കം വിവിധ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് യു.എ.ഇ. ഗോൾഡൻ വിസ നൽകി വരുന്നുണ്ട്. രണ്ടുവർഷം കൂടുമ്പോൾ പുതുക്കാവുന്ന എംപ്ലോയ്‌മെന്റ് വിസയ്ക്കു പകരം 10 വർഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോൾഡൻ വിസ പദ്ധതി 2018-ലാണ് യു.എ.ഇ. സർക്കാർ ആരംഭിച്ചത്.