ഷാർജ : ഏകതാ ഷാർജയുടെ പത്താമത് നവരാത്രി മണ്ഡപം സംഗീതോത്സവം അഞ്ചാംദിവസത്തിൽ തൃപ്പൂണിത്തുറ എൻ. രാധാകൃഷ്ണൻ നയിച്ച ഘടം താള ലയവ്യന്യാസം നടന്നു. തുടർന്ന് അനന്യ സതീഷ് പ്രതിഭാ സംഗീതാർച്ചനയും വീണാ അഭിലാഷ് വിദൂഷി സംഗീതാർച്ചനയും നടത്തി. രജനി ശ്രീധർ നവരാത്രി കൃതി (ജനനി മാമവ, രാഗം ഭൈരവി) സമർപ്പണം നടത്തി. സി.എസ്. ശ്യാം (വയലിൻ), പാലക്കാട് കൃഷ്ണരാജ് (മൃദംഗം), അമൃത്കുമാർ (മുഖശംഖ്) എന്നിവരും പിന്നണി ഒരുക്കി.