അബുദാബി : ഉമ്മുൽ ഇമറാത് പാർക്കിൽ പക്ഷി- ജന്തുജാലങ്ങളുടെ പ്രദർശനം ഒരുക്കുന്നു. അൽഐൻ മൃഗശാലയുമായിച്ചേർന്ന് ഒക്ടോബർ 15, 18, 22 ദിവസങ്ങളിലാണ് പരിപാടി. തത്തകൾ, പ്രേ ബേർഡ്‌സ്, ഉരഗജീവികൾ, കുട്ടിക്കുതിരകൾ, ഒട്ടകം, എമു, പിഗ്മി ആടുകൾ തുടങ്ങിയവ പ്രദർശനത്തിൽ എത്തും. മൂന്നുദിവസങ്ങളിലും വൈകീട്ട് 4.30 മുതലാണ് പ്രവേശനം.