ദുബായ് : റഷീദ് സീനത്ത് ഗ്രൂപ്പ് മഞ്ചേരിയിൽ ആരംഭിക്കുന്ന ആർ.എൻ.സി. ഹാപ്പിനസ് മാളിന്റെ ലോഗോപ്രകാശനം ചെയ്തു. ഗ്രൂപ്പ് ചെയർമാനും എം.ഡി.യുമായ സീനത്ത് റഷീദാണ് പ്രകാശനം നിർവഹിച്ചത്. സൈനുൽ ആബിദ് മുശൈഖ് തങ്ങൾ മഞ്ചേരി, ഡയറക്ടർമാരായ എ.പി. ആസിഫ് മൊയ്തീൻ, പി.എം.ആർ. റഹ്മാൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഇടത്തരക്കാരും സാധാരണ വരുമാനക്കാരുമായ പ്രവാസികൾക്ക് ഉൾപ്പെടെ നിശ്ചിതവരുമാനം ലഭിക്കുന്ന നിക്ഷേപ പദ്ധതി എന്ന നിലയിലാണ് മാൾ നിർമാണം. അതുകൊണ്ടാണ് ലോഗോപ്രകാശനം ദുബായിൽ നിർവഹിച്ചതെന്ന് സീനത്ത് റഷീദ് പറഞ്ഞു. ഒരുലക്ഷം ചതുരശ്രയടിയിൽ അഞ്ചുനിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയാണ് മാൾ ഒരുങ്ങുന്നത്. മാർച്ചിലാണ് ഉദ്ഘാടനം പ്രതീക്ഷിക്കുന്നത്. മിനി കോൺഫറൻസ് ഹാളും മാളിലുണ്ടാകും.