ദുബായ് : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്ത്യയിൽ പുതിയ രണ്ടു ഷോറൂമുകൾകൂടി ആരംഭിച്ചു. ബെംഗളൂരുവിലെ എം.ജി. റോഡിലും മഹാരാഷ്ട്രയിലെ സോലാപൂരിലുമായാണ് പുതിയ ഷോറൂമുകൾ തുറന്നത്.

ബെംഗളൂരു ഷോറൂം കർണാടകയിലെ ശാസ്ത്ര സാങ്കേതിക-ഉന്നത വിദ്യാഭ്യാസ ഐ.ടി, ബയോടെക്‌നോളജി വകുപ്പുമന്ത്രി സി.എൻ. അശ്വത് നാരായൺ ഉദ്ഘാടനംചെയ്തു. ശാന്തിനഗർ മണ്ഡലം എം.എൽ.എ. എൻ.എ. ഹാരിസ്, കേരള പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എം.എൽ.എ., മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി. അബ്ദുൾ സലാം, മലബാർ ഗോൾഡ് ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ്, ഇന്ത്യ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഒ. ആഷർ തുടങ്ങിയവർ സംബന്ധിച്ചു. മഹാരാഷ്ട്ര ഷോറൂം സോലാപൂർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ കാഞ്ചന യന്നം ഉദ്ഘാടനം ചെയ്തു. വിപുലീകരണ പദ്ധതിയനുസരിച്ച് ജനുവരിയിൽ ഇന്ത്യയിലും വിദേശത്തുമായി 22 പുതിയ ഷോറൂമുകളാണ് തുറക്കുന്നതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. പുതിയഘട്ട വിപുലീകരണത്തിനായി ഗ്രൂപ്പ് ഈ വർഷം 800 കോടി രൂപകൂടി നിക്ഷേപിക്കും.