ദുബായ് : കോവിഡ് വാക്സിൻ സ്വീകരിക്കാത്ത കുട്ടികളെ ഒമിക്രോൺ കൂടുതലായും ബാധിച്ചേക്കാമെന്ന് ഡോക്ടർമാരുടെ മുന്നറിയിപ്പ്. യു.എ.ഇ.യിൽ മൂന്ന് വയസ്സിനു മുകളിലുള്ളവർക്ക് സിനോഫാം വാക്സിൻ നൽകുന്നുണ്ട്. അഞ്ചുമുതൽ 11 വയസ്സുകാർക്ക് വരെ ഫൈസർ അംഗീകരിച്ചെങ്കിലും ഇതുവരെ നൽകിത്തുടങ്ങിയിട്ടില്ല.

12 വയസ്സിന് മുകളിലുള്ളവർക്ക് ഫൈസറും ലഭ്യമാണ്. മുതിർന്നവരിൽ ഡെൽറ്റയുടെ അത്ര മാരകമല്ല ഒമിക്രോൺ എന്നാണ് വിലയിരുത്തൽ. അതേസമയം കുട്ടികൾക്ക് ചിലപ്പോൾ ശ്വാസതടസ്സവും ദീർഘനാളത്തെ ചുമയും ഉണ്ടാകാമെന്നും അതിനാൽ യഥാസമയം ചികിത്സതേടണമെന്നും ഡോക്ടർമാർ വ്യക്തമാക്കി.