ദുബായ് : എക്സ്‌പോ 2020 ദുബായ് വില്ലേജിലെ ചിലി പവിലിയൻ ടൂറിസംവാരം ആഘോഷിച്ചു. ടൂറിസം വാരത്തോടനുബന്ധിച്ച് വ്യത്യസ്തമായ നിരവധി അനുഭവങ്ങളാണ് സന്ദർശകർക്കായി ഒരുക്കിയിരുന്നത്.

മായികാനുഭവത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുന്ന സാഹസികതകളാണ് പവിലിയനിലെ പ്രത്യേകത. ആഗോളസന്ദർശകർക്ക് മുമ്പിൽ ‘ഒരു മേൽക്കൂരയ്ക്ക് കീഴിൽ എല്ലാം’ എന്നനിലയിൽ ചിലിയെ അവതരിപ്പിക്കാനുള്ള അവസരമുണ്ടായെന്ന് പവിലിയൻ ഡയറക്ടർ ഫെലിപർ റെപെറ്റോ പറഞ്ഞു. തെക്കേ അമേരിക്കയിലെ ഏറ്റവും മികച്ച ‘റൊമാന്റിക് ഡെസ്റ്റിനേഷൻ’ എന്നാണ് ചിലി അറിയപ്പെടുന്നത്. ഒട്ടേറെ സാഹസികവിനോദങ്ങളും ചിലി വാഗ്ദാനം ചെയ്യുന്നുണ്ട്.