അബുദാബി : ടൂറിസം ലൈസൻസ് ഫീസ് നിരക്ക് അബുദാബി 90 ശതമാനം കുറച്ചു. കോവിഡിനെ അതിജീവിച്ച് ടൂറിസം വ്യവസായം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ഫീസ്‌ നിരക്ക് കുറച്ചത്.

നിലവിലുള്ള ലൈസൻസ് പുതുക്കുന്നതിനും പുതിയ സ്ഥാപനം ആരംഭിക്കുന്നതിനുള്ള ലൈസൻസ് എടുക്കാനും നിരക്ക് 1000 ദിർഹമാക്കി പരിമിതപ്പെടുത്തി. ജനുവരി മുതൽ പുതുക്കിയ ഫീസ് നിരക്ക് പ്രാബല്യത്തിലാകും. അബുദാബി സാമ്പത്തിക വികസന വകുപ്പ്, മുനിസിപ്പാലിറ്റി, ഗതാഗതവകുപ്പ്, അബുദാബി ചേംബർ അംഗത്വ ഫീസ് എന്നിവയുൾപ്പെടെ വിവിധ സർക്കാർ വകുപ്പുകൾക്ക് അടയ്ക്കേണ്ട ഫീസും കുറച്ചിട്ടുണ്ട്.