ഷാർജ : വിദേശത്തുനിന്ന് നാട്ടിലെത്തുന്ന വളരെ സാധാരണക്കാരായ പ്രവാസികളെ ബുദ്ധിമുട്ടിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് കേന്ദ്ര, കേരള സർക്കാരുകൾ ഏഴുദിവസത്തെ നിർബന്ധിത ക്വാറന്റീൻ നടപ്പാക്കിയതെന്ന് ഗുരു വിചാരധാര യു.എ.ഇ. കമ്മിറ്റി കുറ്റപ്പെടുത്തി.

മുൻകരുതൽ അടക്കമുള്ള വാക്സിനേഷനും റാപിഡ് പരിശോധനയും പൂർത്തിയാക്കിയാണ് പ്രവാസികൾ ഇന്ത്യയിലെത്തുന്നത്. ഹ്രസ്വദിവസങ്ങളിൽ അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിലെത്തുന്നവർക്കാണ് ഈ നടപടി കൂടുതൽ ദോഷംചെയ്യുന്നത്. പ്രവാസികളോട് മാത്രമായ ചിറ്റമ്മനയമാണിത്. ആയതിനാൽ ക്വാറന്റീൻ നടപടി പിൻവലിക്കണമെന്ന് ഗുരു വിചാരധാര യു.എ.ഇ. കമ്മിറ്റി ആവശ്യപ്പെട്ടു.