ദുബായ് : കള്ളപ്പണം വെളുപ്പിച്ചതിന് വ്യത്യസ്ത കേസുകളിലായി ഒമ്പതുപേർക്ക് തടവും ഒന്നര കോടി ദിർഹം പിഴയുംവിധിച്ച് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ.

ഒരു കേസിലെ പ്രതിക്ക് മൂന്നുവർഷം തടവും 1.4 കോടി ദിർഹവുമാണ് പിഴ. മറ്റൊരുകേസിൽ ക്രിമിനൽ കോടതി നാലുപ്രതികൾക്ക് മൂന്നുമാസം മുതൽ മൂന്നുവർഷം വരെയാണ് തടവുശിക്ഷ നൽകിയത്. ശിക്ഷയ്ക്കുശേഷം പ്രതികളെ നാടുകടത്തും. കൂടാതെ രണ്ടുലക്ഷം ദിർഹം പിഴയും വിധിച്ചു. ഒരാൾക്ക് മൂന്നുമാസം തടവും വിദേശവനിതയുടെ 25 ലക്ഷം ദുരുപയോഗംചെയ്തതിന് പിഴയുംവിധിച്ചു.

മറ്റൊരുകേസിൽ മൂന്നുപ്രതികൾക്ക് വഞ്ചനാകുറ്റത്തിന് ആറുമാസംമുതൽ ഒരുവർഷംവരെ തടവുശിക്ഷ വിധിച്ചു. കൂടാതെ 96,000 ദിർഹംപിഴയും നൽകാൻ കോടതി ഉത്തരവിട്ടു. ശേഷം നാടുകടത്തും.