ദുബായ് : എക്സ്‌പോ 2020-യിലെ ഇന്ത്യൻ പവിലിയനിൽ ആഗോള നിക്ഷേപകരെ ആകർഷിച്ച് ജമ്മുകശ്മീർ. ആഗോളനിക്ഷേപകസമൂഹത്തിനു മുമ്പിൽ നാടിന്റെ സാധ്യതകളും സ്റ്റാർട്ടപ്പ് പദ്ധതികളും വിവരിക്കാൻ ജമ്മുവിനായി. ഇതിന്റെയടിസ്ഥാനത്തിൽ ഏഴ് ഉടമ്പടികളും ഒപ്പുവെക്കപ്പെട്ടു.

വിനോദസഞ്ചാര, സാംസ്കാരികരംഗങ്ങളിലെ സാധ്യതകളാണ് സന്ദർശകർക്കുമുമ്പിൽ അവതരിപ്പിച്ചത്. രണ്ടാഴ്ച നീണ്ടുനിന്ന പദ്ധതികളിലൂടെ വിവിധ നാടുകളിൽനിന്നുള്ളവർ പ്രത്യേകതകൾ അറിഞ്ഞു.

ജമ്മുകശ്മീർ വാണിജ്യ വ്യവസായ വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി രഞ്ജൻ പ്രകാശ് താക്കൂർ, ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, കോൺസൽ ജനറൽ ഡോ. അമാൻ പുരി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി. നയതന്ത്ര, വാണിജ്യ, വ്യവസായ രംഗങ്ങളിൽനിന്നുള്ള പ്രമുഖർ ഭാഗമായി.