ദുബായ് : ജെബൽ അലിയിൽ ബസ് ട്രെയിലറുമായി കൂട്ടിയിടിച്ച് 27 പേർക്ക് പരിക്കേറ്റു. ആളപായമില്ല. തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്കിന് സമീപം ബുധനാഴ്ച രാവിലെ 8.45 ഓടെയാണ് അപകടമുണ്ടായതെന്ന് ദുബായ് പോലീസ് അറിയിച്ചു. പെർഫ്യൂം കമ്പനിയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. വാഹനങ്ങൾ തമ്മിൽ അകലമില്ലാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ സെയിഫ് മുഹൈർ അൽ മസൗറി പറഞ്ഞു.