അബുദാബി : വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, നിശ്ചയദാർഢ്യമുള്ളവർ, പ്രായമായവർ തുടങ്ങിയവർക്ക് വീടുകളിലെത്തി വാക്സിൻ നൽകുമെന്ന് അബുദാബി ഹെൽത്ത് സർവീസ് കമ്പനി (സേഹ) അറിയിച്ചു. ഇവരുമായി അതോറിറ്റി ബന്ധപ്പെടുന്നുണ്ടെന്ന് സേഹ ആക്ടിങ് ഗ്രൂപ്പ് ചീഫ് ഓപ്പറേഷൻ ഓഫീസർ ഡോ.മർവാൻ അൽ കാബി പറഞ്ഞു. സേവനം വേണ്ടവർക്ക് 80050 എന്ന നമ്പറിൽ ബന്ധപ്പെടാം.