അബുദാബി : നഗരത്തിൽ ടോൾ സംവിധാനത്തിന് തുടക്കമായ ശേഷം അർഹരായ 12000 ഡ്രൈവർമാർക്ക് ഇളവുനൽകി. ഡാർബ് സംവിധാനത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് നാലുലക്ഷത്തിലേറെ വാഹന ഉപയോക്താക്കളാണ്. ഇവരിൽ നിന്നാണ് ഇളവുകൾക്ക് അർഹതയുള്ളവരെ ഒഴിവാക്കിയത്.
മുതിർന്ന ആളുകൾ, ജോലിയിൽ നിന്നും വിരമിച്ചവർ, നിശ്ചയദാർഢ്യക്കാർ, താഴ്ന്ന വരുമാനമുള്ളവർ എന്നിവരാണ് ടോൾ ഇളവിന് അർഹരായവർ. ഇവരിൽ നിന്നും ഗേറ്റ് കടക്കുമ്പോൾ നാലു ദിർഹം വീതം ഈടാക്കില്ല. ശൈഖ് സായിദ്, ശൈഖ് ഖലീഫ, അൽ മഖ്ത, മുസഫ പാലങ്ങളിലാണ് ഗേറ്റുകൾ പ്രവർത്തിക്കുന്നത്. അബുദാബി നഗരപരിധിക്ക് പുറത്തേക്ക് കടക്കാനുള്ള പ്രധാന റോഡുകളാണ് ഇവയെല്ലാം. http://darb.itc.gov.ae വെബ്‌സൈറ്റ് വഴിയും ഡാർബ് ആപ്പ് വഴിയും ടോൾ രജിസ്‌ട്രേഷൻ ചെയ്യാം. 400 ദിർഹമാണ് നിയമ ലംഘകർക്കുള്ള പിഴ.