ഖോർഫക്കാൻ : ഇന്ത്യൻ കോൺസുലാർ സേവനം വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെ ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽ ഉണ്ടായിരിക്കും. സോൺ ഓഫ് അഫിഡവിറ്റ്, പവർ ഓഫ് അറ്റോർണി, സർട്ടിഫിക്കറ്റ് അറ്റസ്റ്റ്, പാസ്പോർട്ട് സംബന്ധമായ സേവനങ്ങളും ലഭ്യമായിരിക്കും. ഖോർഫക്കാൻ, ഡിബ്ബ, ബിദിയ, മസാഫി, ഫുജൈറ, കൽബ എന്നിവിടങ്ങളിൽ ഉള്ളവർക്ക് സേവനം പ്രയോജനപ്പെടുത്താം. വിവരങ്ങൾക്ക്: 0552370666.