റാസൽഖൈമ : കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവരെ പിടികൂടാൻ റാസൽഖൈമ പോലീസ് പട്രോളിങ് കൂടുതൽ ശക്തമാക്കുന്നു. മോട്ടോർ സൈക്കിളിലാണ് പോലീസ് പട്രോളിങ്ങിനായി തയ്യാറായിരിക്കുന്നത്.

എല്ലാ റോഡുകളിലും പള്ളികൾക്ക് സമീപവും പരിശോധന നടത്തുമെന്ന് റാക്ക് പോലീസ് സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ നറൽ ബ്രിഗേഡിയർ ജനറൽ ഡോ.മുഹമ്മദ് സയീദ് അൽ ഹാമിദി പറഞ്ഞു. വാഹനങ്ങൾ ക്രമരഹിതമായി പാർക്ക് ചെയ്ത് ഗതാഗത തടസ്സമുണ്ടാക്കരുതെന്നും അധികൃതർ അഭ്യർഥിച്ചു. ഗതാഗതമര്യാദകൾ പാലിക്കണമെന്ന് ദുബായ് പോലീസ് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്രൂയി അഭ്യർഥിച്ചു.

യു.എ.ഇ.യിൽ 2022 കോവിഡ് കേസുകൾ

ദുബായ് : യു.എ.ഇ.യിൽ 2,022 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,731 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. പുതുതായി

2,66,023 പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. യു.എ.ഇ.യിൽ ഇതുവരെ ആകെ 4,87,697 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്‌.

ഇവരിൽ 4,71,906 പേർ ഇതിനോടകം രോഗമുക്തി നേടി. ആകെ മരണം 1,537 ആണ്.