ഷാർജ: വെള്ളിയാഴ്ച നടന്ന ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതി തിരഞ്ഞെടുപ്പിൽ ആകെ 1419 പേർ വോട്ടവകാശം വിനിയോഗിച്ചു. മുന്നണികളെല്ലാം തുടക്കംമുതൽ വീറും വാശിയും തീർത്ത തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. രാവിലെ ഒമ്പതുമണിയോടെ ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ചുമണിക്ക് അവസാനിച്ചു. കഴിഞ്ഞവർഷം 1428 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

മൂന്ന് മുന്നണികളുടെ സ്ഥാനാർഥികളും നേതാക്കളും അംഗങ്ങളോട് വോട്ടഭ്യർഥിച്ചുകൊണ്ട് രാവിലെമുതൽ ഇന്ത്യൻ അസോസിയേഷൻ പരിസരത്ത് സജീവമായിരുന്നു. ഭാരവാഹികൾ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നീ സ്ഥാനങ്ങളിലേക്കായി 43 പേരാണ് മത്സരരംഗത്തുള്ളത്.

വോട്ടെടുപ്പ് നടന്ന അസോസിയേഷൻ കമ്യൂണിറ്റിഹാളിൽ എട്ട് പോളിങ് ബൂത്തുകളാണ് ഒരുക്കിയത്. ദുബായിലെ പോൾ ടി. ജോസഫ് ആയിരുന്നു വരണാധികാരി. ധാരാളം പേർ അസോസിയേഷൻ പരിസരത്ത് തമ്പടിച്ചിരുന്നു.

Content Highlights: 1419 voted in Sharjah