വേൾഡ് മലയാളി കൗൺസിൽ, അൽഐൻ

കോവിഡ് പരിശോധനയുടെ പേരിൽ പ്രവാസികളെ ബുദ്ധിമുട്ടിക്കരുതെന്ന് വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് വൈസ് ചെയർമാൻ ജോയ് തണങ്ങാടൻ പറഞ്ഞു. പ്രതിസന്ധി ഉണ്ടാക്കുന്നതിനുപകരം പ്രവാസികൾക്ക് സാന്ത്വനമാണ് ആവശ്യം. ഗൾഫിൽ ഒട്ടേറെ പേരാണ് തൊഴിൽ നഷ്ടമായും ബിസിനസ് തകർന്നും നാട്ടിലേക്ക് തിരിക്കുന്നത്. ഇവരിൽ പലർക്കും സന്നദ്ധസംഘടനകളാണ് ടിക്കറ്റുകൾ നൽകുന്നത്. അവരിൽനിന്നുപോലും നാട്ടിൽ മനുഷ്യത്വരഹിതമായി പണംപിരിക്കുകയാണ്.

പ്രളയകാലത്ത് കോടികളാണ് ഗൾഫിൽനിന്ന് പിരിച്ചുകൊണ്ടുപോയത്, കോവിഡിൽ അത്തരം സഹായം തിരിച്ചും ചെയ്യണം. ഒരു വർഷത്തിനിടെ ആയിരത്തോളം മലയാളികൾ വിദേശത്ത് മരണപ്പെട്ടു. അവർക്ക് അർഹമായ ആനുകൂല്യംപോലും നൽകിയില്ല. കോവിഡ് കാലത്ത് ഗൾഫിൽ മരണപ്പെട്ട മലയാളികളുടെ കുടുംബത്തിന് എന്തുനൽകിയെന്ന് കേരള സർക്കാർ വ്യക്തമാക്കണം. ലോകകേരളസഭയും നോക്കുകുത്തിയാണ്.