ഷാർജ : സൗദി അറേബ്യയിലേക്ക് നേരിട്ടുള്ള തങ്ങളുടെ യാത്രാവിമാനസർവീസുകൾ ചൊവ്വാഴ്ച പുനരാരംഭിക്കുമെന്ന് എയർ അറേബ്യ അറിയിച്ചു. ഷാർജയിൽനിന്ന് റിയാദ്, ജിദ്ദ, ദമാം എന്നീ നഗരങ്ങളിലേക്കാണ് സർവീസുള്ളത്. യാത്രയ്ക്കു മുമ്പായി തവക്കൽനാ ആപ്പ് ഡൗൺലോഡ് ചെയ്യണം.

വാക്സിനേഷൻ നിലയും നൽകണം. യാത്രികർക്ക് സൗജന്യ കോവിഡ് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും എയർ അറേബ്യ വക്താവ് അറിയിച്ചു. ഇത്തിഹാദ്, എമിറേറ്റ്‌സ് എയർലൈൻസ് എന്നീ കമ്പനികൾ സൗദി യാത്രാവിമാനസർവീസുകൾ സെപ്റ്റംബർ 11 മുതൽ പുനരാരംഭിച്ചിട്ടുണ്ട്.